Tuesday, August 9, 2011

തൊണ്ടിവാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല; കൊടുവള്ളിയില്‍ ദേശീയപാത ഗതാഗതക്കുരുക്കില്‍


 കൊടുവള്ളി: വിവിധ കേസുകളില്‍പ്പെട്ട കൊടുവള്ളി പോലീസ് പിടികൂടിയ ചെറുതും വലുതുമായ വാഹനങ്ങള്‍ ദേശീയപാത 212 ല്‍ കൊടുവള്ളി പോലീസ് സ്‌റ്റേഷന് മുന്‍വശത്തായി 500 മീറ്ററോളം ദൂരത്തില്‍ റോഡരികില്‍ സൂക്ഷിക്കുന്നത് കൊടുവള്ളി ടൗണില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. തൊണ്ടിവാഹനങ്ങള്‍ നിര്‍ത്താന്‍ പോലീസ് ഫുട്പാത്ത് കൈയേറിയത്, സമീപത്തുള്ള എം.പി.സി. ഹോസ്പിറ്റല്‍, കെ.എം.ഒ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കോളജ്, കൊടുവള്ളി യത്തീംഖാന തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും പോകുന്ന നാട്ടുകാരെയും വിദ്യാര്‍ഥികളെയുമാണ് ഏറെ വലയ്ക്കുന്നത്.വാഹനങ്ങളിടാന്‍ സൗകര്യപ്രദമായ മറ്റ് സ്ഥലങ്ങളില്ലാത്തതാണ് ദേശീയപാതയില്‍ ഫുട്പാത്തിലിടുന്നതെന്നാണ് അധികൃതര്‍ പറയൂന്നത്.കൊടുവള്ളി പോലീസ് സ്‌റ്റേഷന്‍ മാറ്റിസ്ഥാപിക്കുന്നതിന് പുതിയകെട്ടിടം നിര്‍മിച്ചത് ബ്ലോക്ക് ഓഫീസിന് പിന്നിലുള്ള വലിയകുന്നില്‍ മുകളിലാണ്. ഉടന്‍ വാഹനങ്ങള്‍ ദേശീയപാതയിലെ ഫുട്പാത്തില്‍ നിന്ന് മാറ്റി പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

No comments:

Post a Comment